തിരുവനന്തപുരം: രാജാക്കാട് ബസ്സപകടത്തില്‍ മരിച്ച സാരാഭായ് എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുശോചനമറിയിച്ചു. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. വഴയില പേരയം വിശ്വപുരം ജി. എസ്. ഹേമന്ത്, കവടിയാര്‍ എസ്. എസ്. കെ. ലെയ്ന്‍ അശ്വതി മന്ദിരത്തില്‍ വിഘ്നേഷ്, നന്തന്‍കോട് ഭഗവതി ക്ഷേത്രലയ്ന്‍ മഴവില്ലില്‍ ജിതിന്‍ ജോണ്‍ പോള്‍ എന്നിവരുടെ വീടുകളാണ് സ്പീക്കര്‍ സന്ദര്‍ശിച്ചത്.
Discussion about this post