തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൌണ്ട് വഴി നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍. തൊഴിലാളിക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ആനുകൂല്യ വിതരണോദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങള്‍ കുറവാണ്. അവരുടെ വിഹിതം ഭരണ ചിലവായി പോകുമ്പോള്‍ ആനുകൂല്യം ലഭിക്കാത്ത അവസ്ഥവരുന്നു. ഭരണ ചിലവ് കുറയ്ക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും ക്ഷേമനിധി ഓഫീസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. തൊഴിലാളി ക്ഷേമനിധിയുടെ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൗണ്‍സിലര്‍ ആര്‍. ഹരികുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍, വിവിധ തൊഴിലാളി സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post