കൊച്ചി: പ്രശസ്‌ത വേദപണ്ഡിതനും ചിന്തകനും ആയ ആചാര്യ നരേന്ദ്ര ഭൂഷണ്‍ (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ആറരയോടെ മണിയോടെയായിരുന്നു മരണം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍ ആയിരുന്നു. മൃതദേഹം സ്വദേശമായ ചെങ്ങന്നൂരില്‍ പൊതു ദര്‍ശനത്തിനു വയ്‌ക്കും.
സംസ്‌കാരം ഇന്നു വൈകിട്ടു നാലിനു വൈക്കം മഹര്‍ഷി ദയാനന്ത ഗുരുകുലത്തില്‍ നടക്കും .മികച്ച പ്രാസംഗികനായിരുന്നു. വേദ സംബന്ധിയായ നൂറില്‍ പരം ഗ്രന്‌ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ ചതുര്‍വേദ സംഹിത,ഗീതാ രഹസ്യം, യോഗമീമാംസ, വേദപര്യടനം തുടങ്ങിയ മലയാളത്തിലേക്കു തര്‍ജിമ ചെയ്‌തതും ഉള്‍പ്പെടുന്നു. ചെറുപ്പകാലം മുതല്‍ ആര്‍ഷ ഭാരതസംസ്‌കാരത്തേക്കുറിച്ച് അപാരമായ ജ്‌ഞാനം ഉണ്ടായിരുന്നു.
മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.അമൃതഭാരതിയുടെ പ്രഥമ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
Discussion about this post