തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് കേസ് സിബിഐക്ക് വിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. കേസ് സിബിഐ അന്വേഷിക്കേണ്ടതാണെന്ന ഹൈക്കോടതി നിരീക്ഷണം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
കേസിലെ ഒന്നാം പ്രതി എമിഗ്രേഷന്‍ വിഭാഗത്തിലെ സിവില്‍ പോലീസ് ഓഫീസര്‍ അജി, രണ്ടാം പ്രതി സൗദി എയര്‍ലൈന്‍സ് ജീവനക്കാരന്‍ അബ്ദുള്‍ ഹമീദ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സിബിഐ അല്ലെങ്കില്‍ എന്‍ഐഎ കേസ് അന്വേഷിക്കണമെന്ന നിരീക്ഷണം ഹൈക്കോടതി നടത്തിയത്. എമിഗ്രേഷന്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് കേസ് ഡയറി പരിശോധിക്കുമ്പോള്‍ സംശയിക്കുന്നതായും കോടതി പറഞ്ഞു.
കോടതിയുടെ നിരീക്ഷണങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ സര്‍ക്കാരിനെ അറിയിച്ചു. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം വിശദമായ നിയമോപദേശം നല്‍കും.
നിലവില്‍ അന്വേഷണം സ്തംഭനാവസ്ഥയിലാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിവൈഎസ്പി സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. കേസ് അന്വേഷിച്ചിരുന്ന ആലുവ ഡിവൈഎസ്പിയെ മാറ്റിയത് ഉന്നതരെ രക്ഷിക്കാനണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
Discussion about this post