തിരുവനന്തപുരം: വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലയ്ക്കും രണ്ടര കോടി രൂപ വീതം അടിയന്തിര ധനസ ഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലയുടെയും ചുമതല ഓരോ മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം-വി.എസ്. ശിവകുമാര്‍, കൊല്ലം- ഷിബു ബേബി ജോണ്‍, പത്തനംതിട്ട- അടൂര്‍ പ്രകാശ്, കോട്ടയം- കെ.എം. മാണി, ആലപ്പുഴ- കെ.ബി. ഗണേഷ് കുമാര്‍, ഇടുക്കി- പി.ജെ. ജോസഫ്, എറണാകുളം- കെ.ബാബു, തൃശൂര്‍- സി.എന്‍.ബാലകൃഷ്ണന്‍, പാലക്കാട്- കെ.പി. അനില്‍കുമാര്‍, മലപ്പുറം- മഞ്ഞളാംകുഴി അലി, കോഴിക്കോട്- എം.കെ.മുനീര്‍, വയനാട്- പി.കെ.ജയലക്ഷ്മി, കണ്ണൂര്‍- കെ.സി. ജോസഫ്, കാസര്‍ഗോഡ്- കെ.പി.മോഹനന്‍ എന്നിങ്ങനെയാണു മന്ത്രിമാര്‍ക്കു ചുമതല നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിനായി സ്ഥലമേറ്റെടുക്കലിന് 207 കോടി രൂപ നല്‍കാനും മന്ത്രിസഭ തീരുമാനമെടുത്തു. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. ഇതിനായി കമ്മീഷന്റെ അംഗബലം കൂട്ടും. ഇതിനായി നിയമനിര്‍മാണം നടത്തും.
മാലിന്യ നിര്‍മാര്‍ജനത്തിനായി സര്‍ക്കാര്‍ രൂപവത്കരിച്ച ക്ളീന്‍ കേരള മിഷന്റെ പ്രവര്‍ത്തനരേഖ മന്ത്രിസഭ അംഗീകരിച്ചു. കാര്‍ഷിക സഹകരണ ബാങ്കുകളുടെ ഗ്യാരണ്ടി കമ്മീഷന്‍ ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Discussion about this post