മുംബൈ: മുംബൈയില്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. അന്ധേരിയിലെ സാകിനാകയിലെ ഒരു രാസഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ ഭിത്തി തകര്‍ന്ന് ഈ വീടിനുള്ളില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തീപിടുത്തവുമുണ്ടായി. നാല് ഫയര്‍ എന്‍ജിന്‍ യൂണിറ്റുകളെത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ രാജാവാരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












