കോഴിക്കോട്: സംസ്ഥാനത്തു വര്‍ദ്ധിച്ചു വരുന്ന വിവാഹ ധൂര്‍ത്ത് നിയന്ത്രിക്കുന്നതിനായി വനിതാകമ്മീഷന്റെ പത്തിന നിര്‍ദേശങ്ങള്‍. വിവാഹം നടത്തി മലയാളി കുടുംബങ്ങള്‍ കടക്കെണിയിലാകുന്നത് തടയാനാണ് പത്തിനാ നിര്‍ദേങ്ങള്‍ വനിതാ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. നിയമ നിര്‍മ്മാണത്തിലൂടെ വിവാഹ ധൂര്‍ത്ത് കര്‍ശനമായി തടയണമെന്നാണ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം. കൂടാതെ വിവാഹ നിശ്ചയം മുതല്‍ വിവാഹ സദ്യവരെയുള്ള എല്ലാ ചെലവുകള്‍ക്കും നിയമനിര്‍മ്മാണത്തിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തണം. വിവാഹ നിശ്ചയത്തിനും വിവാഹത്തിനും ക്ഷണിക്കുന്ന അതിഥികളുടെ എണ്ണവും നിയന്ത്രിക്കണം. വിവാഹത്തിനുള്ള സ്വര്‍ണാഭരങ്ങള്‍ കുറയ്ക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.
എന്നാല്‍ ആഡംബര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളും ശുപാര്‍ശയില്‍ ഉണ്ട്. ഓരോ ഇനത്തിലും ചെലവാക്കേണ്ട തുകയായി കമ്മീഷന്‍ കണക്കാക്കിയതാണ് ഇതിന് ഉദാഹരണം. സാധാരണക്കാരന്‍ പത്ത് രൂപ വരെ ചെലവിടുന്ന ക്ഷണക്കത്തിന് കമ്മീഷന്‍ കണ്ടത് 25 രൂപ. ഭക്ഷണത്തിനായി ഒരാള്‍ക്ക് 150 രൂപയും. വിവാഹ ഓഡിറ്റോറിയത്തിന്റെ വാടക ഇനത്തില്‍ അമ്പതിനായിരം രൂപയും മറ്റ് അലംങ്കാരങ്ങള്‍ക്കായി അമ്പതിനായിരം രൂപയുമാണ് കമ്മീഷന്‍ കണക്കാക്കിയിരിക്കുന്നത്. വിവാഹ വസ്ത്രത്തിന്റെ കാര്യത്തിലും കമ്മീഷന്‍ ആര്‍ഭാടം ഒട്ടും കുറച്ചിട്ടില്ല.
വധുവിന്റെ വസ്ത്രത്തിന് ഇരുപതിനായിരം രൂപയും വരന്റേത് പതിനായിരം രൂപയുടേതുമാകാം. ശുപാര്‍ശകളെല്ലാം ചേര്‍ന്നാല്‍ ശരാശരി പത്ത് ലക്ഷം രൂപ ഒരാള്‍ വിവാഹത്തിനായി ചെലവിടേണ്ടി വരും. സാധാരണക്കാരന്‍ ഇതിലും കുറഞ്ഞ ചെലവില്‍ വിവാഹം നടത്തുമ്പോഴാണ് ധൂര്‍ത്ത് തടയാനെന്ന പേരില്‍ ഇത്തരമൊരു നിര്‍ദേശം വനിതാ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.
Discussion about this post