ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ തുടരന്വേഷണം എന്‍ഐഎക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ട്. നിയമ- ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവ് രണ്ടാഴ്ചക്കുള്ളില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ട് എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും കുറ്റപത്രവും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇന്ത്യയില്‍ വിചാരണ നടത്തുന്നതില്‍ വ്യക്തത വേണമെന്ന് കേന്ദ്രം ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപ്പിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ഏപ്രില്‍ രണ്ടിനു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post