യോഗാചാര്യ എന്‍ . വിജയരാഘവന്‍
ശിഥിലീകരണ വ്യായാമം
1. ഹസ്ത ഉത്ഥാനം
കാലുകള്‍ ഒന്നോ ഒന്നരയോ അടി അകലത്തില്‍ വെക്കുക. കൈകള്‍ ശരീരത്തിന്നിരുവശത്തും അയച്ചുതൂക്കിയിടണം. തല നേരെ വെക്കുക ഇനി ശ്വാസം സാവധാനത്തിലും ദീര്‍ഘമായും എടുത്തുകൊണ്ട് കൈകള്‍ ശരീരത്തിന് ഇരുവശത്തുകൂടെ തലയുടെ മുകള്‍വശം വരെ ഉയര്‍ത്തുക. രണ്ടോ മൂന്നോ സെക്കന്റുനേരം അങ്ങനെ നിന്നതിനുശേഷം ശ്വാസം വിട്ടുകൊണ്ട് സാവധാനം കൈകള്‍ തൂക്കിയിടുക.
ഇത് 10-15 തവണ ചെയ്യാവുന്നതാണ്. ധൃതിപിടിച്ചതും ശക്തിപ്രയോഗിച്ചും വ്യായാമം ചെയ്യരുത്. വ്യായാമത്തിനിടയില്‍ കിതപ്പ് അനുഭവപ്പെടുന്നുവെങ്കില്‍ പരിശീലനം അല്‍പസമയത്തേക്കു നിര്‍ത്തിവെച്ച് സാധാരണ നിലയ്ക്കുള്ള ശ്വാസോച്ഛാസം ചെയ്യുക. അതിനുശേഷം കണ്ണടച്ചുകൊണ്ട് അല്‍പനിമിഷം നില്‍ക്കുക. നിങ്ങളുടെ ശ്രദ്ധ ശരീരത്തില്‍ കേന്ദ്രീകരിച്ചുനിര്‍ത്തുക.
Discussion about this post