തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
ഗണേഷിനെതിരെ ഭാര്യ യാമിനി തങ്കച്ചി പരാതി നല്‍കിയപ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്‌ഐ നേതാവ് ടി വി രാജേഷ് കുറ്റപ്പെടുത്തി. ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷിക്കാന്‍ തയ്യാറാകുന്നതിനു പകരം മുഖ്യമന്ത്രി ഗണേഷ് കുമാറിനെ സംരക്ഷിക്കുകയാണ് ചെയ്തത്. ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും ടി വി രാജേഷ് പറഞ്ഞു.
Discussion about this post