ആലപ്പുഴ: കഞ്ഞിക്കുഴിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകരും പ്രദേശവാസികളുമായ സജീവ്, അനില്‍കുമാര്‍, അജിത്ത്, മനു എന്നിവരെയാണ് മാരാരിക്കുളം എസ്ഐ ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തിയതിനും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം സിപിഎം കഞ്ഞിക്കുഴി പാര്‍ട്ടി ഓഫീസിന് മുന്നില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്. പാര്‍ട്ടിയോഗത്തിലെ വിഭാഗീയതയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.
Discussion about this post