കോഴിക്കോട്: കൊയിലാണ്ടി കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരുക്ക്. പടക്കം ജനങ്ങള്‍ക്കിടയിലേക്ക് തെറിച്ചുവീണ് പൊട്ടിയതാണ് അപകടകാരണം.
സാരമായി പൊള്ളലേറ്റ കൊയിലാണ്ടി സ്വദേശി സായിമുരളിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പടക്കക്കമ്പനിയുടെ ലൈസന്‍സുള്ള കുന്ദമംഗലം സ്വദേശി രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു.
Discussion about this post