കൊച്ചി: മലബാര്‍ സിമന്റ്സിലെ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് അറസ്റിലായ വ്യവസായി വി.എം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. രാധാകൃഷ്ണന് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പക്കാന്‍ സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും അതുകൊണ്ടു തന്നെ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ കോടതിയില്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ ഉള്‍പ്പെടെ രാധാകൃഷ്ണന്റെ വീട്ടില്‍ നിന്നും സിബിഐ കണ്ടെടുത്തിരുന്നു. ജാമ്യം നല്‍കുന്നതിന് തടസമായി ഇക്കാര്യവും സിബിഐ ഉന്നയിച്ചിട്ടുണ്ട്. അതിനിടെ രാധാകൃഷ്ണന്റെ റിമാന്റ് കാലാവധി ഈ മാസം 19 വരെ നീട്ടി.
Discussion about this post