തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സി – ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ ആന്‍ട്രോയ്ഡ് മൊബൈല്‍ ടെക്‌നോളജി ആന്റ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍, അഡ്വാന്‍സ്ഡ് നെറ്റ് വര്‍ക്കിങ് ടെക്‌നോളജീസ് എന്നീ മേഖലയില്‍ ആധുനിക പരിശീലനം നല്‍കുന്നതിന് 22നും 26 നും മദ്ധ്യേപ്രായമുളള എസ്.സി വിഭാഗത്തില്‍പ്പെട്ടവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ്/ഡിപ്ലോമ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഇവയിലേതെങ്കിലും പാസായവര്‍ക്ക് ആന്‍ട്രോയ്ഡ് മൊബൈല്‍ ടെക്‌നോളജിയിലേയ്ക്ക് അപേക്ഷിക്കാം. വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍ കോഴ്‌സിലേയ്ക്കുളള അപേക്ഷകര്‍ ബി.എഫ്.എ. പാസായവരോ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവരോ ആയിരിക്കണം. ഇലക്‌ട്രോണിക്‌സ്/ കംപ്യൂട്ടര്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രമെന്റേഷന്‍ ഇവയിലേതെങ്കിലും ബിരുദം/ഡിപ്ലോമ പാസായവര്‍ക്കും എം.സി.എ./എം.എസ്.സി./ബി. ടെക് പാസായവര്‍ക്കും അഡ്വാന്‍സ്ഡ് നെറ്റ് വര്‍ക്കിങ് ടെക്‌നോളജീസിലേയ്ക്ക് അപേക്ഷിക്കാം. ആറ് മാസം ദൈര്‍ഘ്യമുളള എല്ലാ പരിശീലനത്തിനും പ്രതിമാസം 4,000 രൂപ വീതം സ്റ്റൈപന്റ് ലഭിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളും www.cybersri.org, www.cdit.org എന്നീ വെബ് സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്വന്തം മേല്‍വിലാസം എഴുതി 10 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ അപേക്ഷാഫോറം തപാലില്‍ ലഭിക്കും. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ് സഹിതം ഏപ്രില്‍ 12 ന് മുന്‍പായി സൈബര്‍ശ്രീ, സി – ഡിറ്റ്, ടി.സി. 26/847, പ്രകാശ്, വി.ആര്‍.എ. – ഡി7, വിമന്‍സ് കോളേജ് റോഡ്, തൈക്കാട്, പി.ഒ., തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2323949.
Discussion about this post