തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാറ് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ മെയ് ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു.
ആലപ്പുഴ: ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിലെ ചെറിയനാട്, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ തൃപ്പൂരക്കുളം, ചെറിയാനാട്ടെ ഞാഞ്ഞൂക്കാട്, പുറക്കാട്ടെ പഞ്ചായത്താഫീസ്, ഇടുക്കി: മരിയാപുരത്തെ മിനിഡാം, എറണാകുളം: ചേന്ദമംഗലത്തെ മനക്കോടം, കുട്ടമ്പുഴയിലെ പിണര്‍വൂര്‍ക്കുടി, തൃശൂര്‍: പാഞ്ഞാളിലെ പൈങ്കുളം സെന്റര്‍ എടത്തിരുത്തിയിലെ ചെന്ത്രാപ്പിനി നോര്‍ത്ത്, കയ്പമംഗലത്തെ പഞ്ചായത്താഫീസ്, ചേര്‍പ്പിലെ ചെവ്വൂര്‍ ഈസ്റ്, അതിരപ്പള്ളിയിലെ വെട്ടിക്കുഴി, പാലക്കാട് : കൊടുമ്പിലെ മിഥുനംപള്ളം, മലപ്പുറം: മുന്നിയൂരിലെ പടിക്കല്‍ സൌത്ത്, കോഴിക്കോട്: കടലുണ്ടിയിലെ ഹൈസ്കൂള്‍, കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ ആനേനിമെട്ട എന്നിവയാണ് വാര്‍ഡുകള്‍.
വിജ്ഞാപനം ഏപ്രില്‍ 11ന് പുറപ്പെടുവിക്കും. 18 വരെ നാമനിര്‍ദ്ദേശ പത്രിക നല്‍കാം. സൂക്ഷ്മ പരിശോധന 19ന്. 22 വരെ പത്രിക പിന്‍വലിക്കാം. വോട്ടെണ്ണല്‍ മെയ് 8ന് നടക്കും. സ്ഥാനാര്‍ത്ഥികള്‍ ജൂണ്‍ ആറിനകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കണം.
Discussion about this post