തിരുവനന്തപുരം: സ്റുഡന്റ് പോലീസ് കേഡറ്റ് സമൂഹത്തിന് മാതൃകയാകണമെന്ന് പഞ്ചായത്ത് മന്ത്രി ഡോ.എം.കെ.മുനീര്‍. തിരുവനന്തപുരത്ത് സ്റുഡന്റ് പോലീസ് കേഡറ്റ് മോഡല്‍ അസംബ്ളി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് സമൂഹത്തില്‍ ഏറെ സേവനങ്ങള്‍ നടത്താന്‍ കഴിയും. സ്കൂള്‍ അങ്കണത്തില്‍ മാത്രം ഒതുങ്ങാതെ സാമൂഹികനീതിയുടെയും ക്ഷേമത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേഡറ്റുകള്‍ക്ക് കഴിയണം. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഉത്തരവാദിത്വബോധവും കേഡറ്റുകള്‍ക്ക് ഉണ്ടാകണം. സമൂഹത്തിന് ഉത്തരവാദിത്വം പകരാന്‍ സ്റുഡന്റ് പോലീസ് കേഡറ്റിനാകും. മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ വഴി സമൂഹത്തെയും മുതിര്‍ന്നതലമുറയെയും വരുംതലമുറയെയും തിരുത്താന്‍ പറ്റുന്ന ശക്തിയായി സ്റുഡന്റ് പോലീസ് കേഡറ്റ് മാറണമെന്നും അദ്ദേഹം പറഞ്ഞു.
സി.ദിവാകരന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. തോമസ് ഐസക് എം.എല്‍.എ., സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്‍, നിയമസഭാ സെക്രട്ടറി ശാരംഗധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി നടത്തിവരുന്ന ഏഴു ദിവസത്തെ സംസ്ഥാന പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് മോഡല്‍ അസംബ്ളി സംഘടിപ്പിച്ചത്. സംസ്ഥാനത്ത് വിവിധ സ്കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 516 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
Discussion about this post