തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, പിഎസ്സി, ലോക്കല്‍ ഫണ്ട്, അഡ്വക്കറ്റ് ജനറല്‍ ഓഫിസുകളിലേക്കുള്ള അസിസ്റന്റ് തസ്തികകളിലേക്കു പിഎസ്സി നടത്തിയ പരീക്ഷയുടെ അന്തിമ റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചു. ഇന്നലെ പിഎസ്സി ആസ്ഥാനത്തു ചേര്‍ന്ന കമ്മീഷന്‍ യോഗം റാങ്ക് ലിസ്റിന് അംഗീകാരം നല്‍കി.
എഴുത്തുപരീക്ഷയില്‍ 61 മാര്‍ക്കും അതിനു മുകളിലും ലഭിച്ചവരെയാണ് മെയിന്‍ ലിസ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മെയിന്‍ ലിസ്റില്‍ 1464 പേരും സപ്ളിമെന്ററി ലിസ്റില്‍ 2076 പേരുമാണുള്ളത്. ഇതില്‍ വികലാംഗര്‍- 210, മുസ്ലി-535, ഈഴവ- 492 എന്നിങ്ങനെയാണു കണക്ക്. പുതിയ റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചതോടെ നിലവിലെ മൂന്നുവര്‍ഷം പൂര്‍ത്തിയായ സെക്രട്ടേറിയറ്റ് അസിസ്റന്റ് റാങ്ക് പട്ടിക ഇല്ലാതായി.
ജനുവരി അഞ്ചിന് എഴുത്തുപരീക്ഷ നടത്തി മൂന്നുമാസംകൊണ്ട് റിക്കാര്‍ഡ് വേഗത്തിലാണ് അസിസ്റന്റിന്റെ റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കുന്നതെന്ന് പിഎസ്സി അറിയിച്ചു. റാങ്ക് ലിസ്റില്‍ താത്കാലികസ്വഭാവത്തില്‍ ഒരുദ്യോഗാര്‍ഥിയെപ്പോലും ഉള്‍പ്പെടുത്തിയിട്ടില്ല. സാധാരണയായി യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മതിയായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിലും റാങ്ക് ലിസ്റില്‍ ഉള്‍പ്പെടുത്തുമായിരുന്നു. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവരുടെ അഡ്വൈസ് മെമ്മോ അയക്കുകയാണ് ചെയ്തുവന്നിരുന്നത്. എന്നാല്‍, സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയില്‍ ഇത്തരത്തില്‍ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഇനി മുതല്‍ പിഎസ്സിയുടെ നിയമനങ്ങളില്‍ താത്കാലിക സ്വഭാവത്തില്‍ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തില്ലെന്നും പിഎസ്സി അറിയിച്ചു.
ഇനിമുതല്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കാനാണ് പിഎസ്സിയുടെ തീരുമാനം. റാങ്ക് ലിസ്റുകളുടെ കാലാവധി നീട്ടിനല്‍കുന്നത് ജോലി കാത്തുനില്‍ക്കുന്ന യുവാക്കളുടെ ഭാവിയെ ബാധിക്കുമെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. റാങ്ക്ലിസ്റ് പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Discussion about this post