ചെന്നൈ: തമിഴ്‌നാട്ടില്‍ ആറക്കോണത്ത് ട്രെയിന്‍ പാളം തെറ്റി ഒരാള്‍ മരിച്ചു. യശ്വന്ത്പൂര്‍ മുര്‍സഫ്പൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ 11 ബോഗികളാണു പാളംതെറ്റിയത്. ചെന്നൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് അപകടം ഉണ്ടായ സ്ഥലം. രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. 27 പേര്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അഞ്ച് എസി കോച്ചും അഞ്ച് നോണ്‍ എസി കോച്ചുമാണ് പാളം തെറ്റിയത്. അപകട വിവരം പുറത്തറിയാന്‍ വൈകിയതിനാല്‍ രക്ഷാപ്രവര്‍ത്തനവും വൈകി.
Discussion about this post