ന്യൂഡല്‍ഹി: നാവികസേയെയൊന്നാകെ ഞെട്ടിപ്പിച്ച ലൈംഗിക വിവാദം സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ദില്ലി നാവിക സേനാ ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലഫ്റ്റനന്റ് രവികിരണിന്റെ ഭാര്യ ഉന്നത ഉദ്യാഗസ്ഥര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്ന് ആന്റണിയുടെ ഓഫീസില്‍ വിളിച്ച് പരാതി ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിരോധമന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നത്. ഒരു കമാന്‍ഡറും മൂന്ന് ലഫ്റ്റനന്റും ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Discussion about this post