തൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാലയുടെ ആദ്യ ബിരുദദാന ചടങ്ങ് നാളെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് അലുമ്നി ഹാളില്‍ നടക്കും. രാവിലെ 10നു കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ബിരുദദാന പ്രസംഗം നടത്തും. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ.കെ. മോഹന്‍ദാസ്, ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, പ്രൊ വിസി ഡോ.സി. രത്നാകരന്‍, രജിസ്ട്രാര്‍ ഡോ.പി.കെ. സുധീര്‍ എന്നിവര്‍ പങ്കെടുക്കും. 400 വിദ്യാര്‍ഥികള്‍ ബിരുദാനന്തര ബിരുദം നേരിട്ടു സ്വീകരിക്കും.
മെഡിക്കല്‍ പി.ജി-13, മെഡിക്കല്‍ പി.ജി ഡിപ്ളോമ-136, എംഎസ്സി നഴ്സിംഗ്-324, പോസ്റ് ബേസിക്-457, എംഎച്ച്എ-13, എംഎ എസ്എല്‍പി-13, എംപിടി-47 എന്നിങ്ങനെയാണ് ആകെ ബിരുദം. ഫാക്കല്‍ട്ടികളായി സര്‍വകലാശാലയില്‍ 240 കോളജുകള്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്െടന്നു വിസി ഡോ.കെ. മോഹന്‍ദാസ് പറഞ്ഞു.
Discussion about this post