ന്യൂഡല്‍ഹി: ഇതിഹാസ താരം പ്രാണിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2001ല്‍ പദ്മ ഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. ആദ്മി, രാം ഓര്‍ ശ്യാം, ആസാദ്, മധുമതി,സിദ്ദി, ചോരി ചോരി, അമര്‍ ദീപ് തുടങ്ങിയ ചിത്രങ്ങളാണ് പ്രാണിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. 350ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.