കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധസമിതിയാണ് കണ്ണൂരില്‍ വിമാനത്താവളത്തിന് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് വിമാനത്താവളത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. വിമാനത്താവളത്തിന് വേണ്ടി വെട്ടിമാറ്റുന്ന മുപ്പതിനായിരത്തിലധികം മരങ്ങള്‍ക്ക് പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കണം. മരങ്ങള്‍ വെട്ടിമാറ്റുന്നതിന് ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങണം. ഇവയുടെ പരിപാലനത്തിനായി തുക വകയിരുത്തണം.വിമാനത്താവളത്തിന്റെ അതിരിനോട് ചേര്‍ന്ന് മൂന്നുനിരകളിലായി മരങ്ങള്‍ വെച്ചുപിടിപ്പിക്കണം. ഒരു മരത്തിന് മൂന്ന് മരങ്ങള്‍ എന്ന തോതില്‍ വേണം മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍. ഭൂഗര്‍ഭജലവിനിയോഗം കേന്ദ്രബോര്‍ഡിന്റെ അനുമതിയോടെ വേണം. വിമാനത്താവളനിര്‍മ്മാണത്തോടനുബന്ധിച്ച് ഒഴിപ്പിക്കപ്പെടുന്ന 123 കുടുംബങ്ങളെ പ്രാദേശികവ്യവസ്ഥകള്‍ പ്രകാരം പുനരധിവസിപ്പിക്കണം.തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കാതിരിക്കുക. മയില്‍ സംരക്ഷണത്തിന് വനം വകുപ്പിന്റെ അനുമതി വേണം. പ്രവേശനകവാടത്തില്‍ ട്രാഫിക് പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ പദ്ധതി വേണം. തുടങ്ങിയ ഉപാധികളോടെയാണ് വിമാനത്താവളത്തിന് മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്
കണ്ണൂരിലെ പഴശ്ശി പഞ്ചായത്തിലെ കീഴല്ലൂരിലാണ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കുന്നത്.
Discussion about this post