പത്തനംതിട്ട: സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല വരള്‍ച്ചാ അവലോകന പര്യടനത്തിന് പത്തനംതിട്ടയില്‍ തുടക്കമായി. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.
ജില്ലയില്‍ 20 ലക്ഷത്തില്‍ താഴെയുളള കുടിവെള്ള പദ്ധതികളുടെ ജോലി മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കുടിവെള്ള ക്ഷാമം മാറ്റാന്‍ ജില്ലാ ഭരണകൂടത്തിന് അനുവദിച്ചിരുന്ന ഫണ്ടിന്റെ പരിധി ഉയര്‍ത്തുകയും കാലാവധി മെയ് 31 വരെ നീട്ടുകയും ചെയ്തു. ഗ്രാമങ്ങളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള കുടിവെള്ളമെത്തിക്കാന്‍ പ്രതിദിനം ഓരോ പഞ്ചായത്തിനും അയ്യായിരം രൂപ നല്‍കും. കൂടാതെ ജില്ലയിലെ നാല് പഞ്ചായത്തുകളിലെ പൊട്ടിയ പൈപ്പ്‌ലൈന്‍ പുന:സ്ഥാപിക്കാന്‍ 27 കോടി രൂപ നീക്കി വെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂകയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, ജലവിഭവമന്ത്രി പിജെ ജോസഫ്, കൃഷിമന്ത്രി കെപി മോഹനന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post