നെയ്യാറ്റിന്‍കര: അമരവിള ചെക്ക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ വേട്ട നടന്നു. തമിഴ്നാട്ടില്‍ നിന്ന് അനധികൃതമായി നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഏതാണ്ട് ഒന്നര കോടി രൂപയുടെ സ്വര്‍ണവും വജ്രവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു രാവിലെ വാഹന പരിശോധനയ്ക്കിടെ സ്വര്‍ണ വജ്ര കടത്ത് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തിരുവനന്തപുരത്തെ സ്വര്‍ണക്കടയിലേക്ക് കൊണ്ടു വരികയായിരുന്നെന്നാണ് അറസ്റ്റിലായിരിക്കുന്നവര്‍ നല്‍കിയിരിക്കുന്ന മൊഴി.
പോലീസ് പിടിച്ചെടുത്ത ആഭരണങ്ങളും മറ്റും വില്‍പന നികുതി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. 13,61,580 രൂപ അടച്ചാല്‍ ആഭരണങ്ങള്‍ വിട്ടുനല്‍കാമെന്ന് കാട്ടി ഉദ്യോഗസ്ഥര്‍ ജുവലറി ഉടമകള്‍ക്ക് നോട്ടീസ് നല്‍കി.
Discussion about this post