ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ നാവികരെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാനാണ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സിബിഐയെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ബിജെപി ആരോപിച്ചു. നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ ഉറപ്പു നല്‍കിയതായി ഇറ്റാലിയന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം അന്വേഷണം സിബിഐക്ക് വിടാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ ജിഇ വഹന്‍വതി വ്യക്തമാക്കി. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസ് എന്‍ഐഎ ഏറ്റെടുത്ത് അന്വേഷണം തുടങ്ങയത്.
Discussion about this post