ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്ന മൂന്നു പ്രതികളിലൊരാളായ പേരറിവാളന്‍ രാഷ്ട്രപതി ഭവനെതിരേ വിവരാവകാശ കമ്മിഷന് അപേക്ഷ നല്‍കി. താന്‍ നല്‍കിയ ദയാഹര്‍ജി തള്ളാനുള്ള കാരണം ആരാഞ്ഞുകൊണ്ടാണ് പേരറിവാളന്റെ അപേക്ഷ. ഇതേത്തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ സത്യാനന്ദ മിശ്ര വീഡിയോ കോണ്‍ഫറന്‍സിലൂടെ പേരറിവാളനില്‍നിന്ന് തെളിവെടുപ്പ് നടത്തി. . വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പേരറിവാളനെ താമസിപ്പിച്ചിരിക്കുന്നത്. അപേക്ഷയില്‍ 30 ദിവസത്തിനകം മറുപടി നല്‍കണമെന്ന വ്യവസ്ഥയുള്ളതിനാലാണ് ഉടനെത്തന്നെ തെളിവെടുപ്പ് നടത്തുന്നത്. 2011 ഓഗസ്റിലാണ് 42 വയസുകാരനായ പേരറിവാളന്റെ ദയാഹര്‍ജി തള്ളിയത്.
Discussion about this post