കൊച്ചി:പാല്‍ വില വര്‍ധനയ്‌ക്കൊപ്പം കാലിത്തീറ്റയുടെ വിലയും കൂട്ടി. കഴിഞ്ഞ ദിവസമാണ് ക്ഷീരകര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് 2.76 രൂപയുടെ വര്‍ധന ലഭിച്ചത്. എന്നാല്‍ ചില കാലിത്തീറ്റ കമ്പനികള്‍ അമ്പതു കിലോയുടെ ചാക്കിന് 30 രൂപയോളം വില വര്‍ധിപ്പിച്ചിരിക്കയാണ്.
ലാഭകരമല്ലാത്തതിനാല്‍ ക്ഷീരകര്‍ഷകര്‍ പശുവളര്‍ത്തുന്നതില്‍ നിന്നു പിന്‍മാറുന്നത് തടയാനാണ് പാല്‍ വിലവര്‍ധന നടപ്പാക്കിയത്. എന്നാല്‍ കാലിത്തീറ്റ വിലവര്‍ധിച്ചതോടെ കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കാത്ത അവസ്ഥയാണ് ഉണ്‌ടായിരിക്കുന്നത്.
Discussion about this post