തിരുവനന്തപുരം: താല്‍ച്ചര്‍ നിലയത്തിലെ വൈദ്യുതി ഉത്പാദന പ്രതിസന്ധി നീങ്ങിയതോടെ സംസ്ഥാനത്തെ ലോഡ്‌ഷെഡ്ഡിങ് സമയം പുനക്രമീകരിച്ചു. ലോഡ്ഷെഡ്ഡിങ് സമയം രണ്ടു മണിക്കൂറില്‍ നിന്ന് ഒന്നര മണിക്കൂറാക്കി. പവര്‍കട്ട് സമയം പുനക്രമീകരിച്ചു. പകല്‍ ഒരു മണിക്കൂറും വൈകിട്ട് അര മണിക്കൂറുമായിരിക്കും ഇനി ലോഡ്‌ഷെഡ്ഡിങ്.
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം പകല്‍ ഒന്‍പതിനും അഞ്ചിനും മധ്യേ തുടര്‍ച്ചയായി ഒരു മണിക്കൂറായിരിക്കും പവര്‍കട്ട്. വൈകിട്ട് ഏഴിനും പതിനൊന്നിനും മധ്യേ അരമണിക്കൂറും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാവിലെ ആറിനും ഒന്‍പതിനും ഇടയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന അരമണിക്കൂര്‍ നിയന്ത്രണം പിന്‍വലിച്ചു.
ഇന്ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് ലോഡ്‌ഷേഡ്ഡിങ് സമയം പുനക്രമീകരിച്ചത്.
Discussion about this post