ആലപ്പുഴ: തകഴി ജന്മദിന സമ്മേളനം ഇന്നു വൈകിട്ട് നാലിന് തകഴി ശങ്കരമംഗലത്ത് നടക്കും. ജന്മദിന സമ്മേളനം കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പിനു കീഴിലുള്ള തകഴി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ തകഴി ചെറുകഥ പുരസ്കാരം സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് സമ്മാനിക്കും.
തോമസ് ചാണ്ടി എം.എല്‍.എ. അധ്യക്ഷത വഹിക്കും. കയര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ജി. ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാഹരി, തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് കമ്മിഷണര്‍ പി. വേണുഗോപാല്‍, സ്മാരക സമിതി ചെയര്‍മാന്‍ പ്രൊഫ. തകഴി ശങ്കരനാരായണന്‍, വൈസ് ചെയര്‍മാന്‍ ഡോ. എസ്. ബാലകൃഷ്ണന്‍ നായര്‍, എ.ഡി.എം. കെ.പി. തമ്പി, കല്ലേലി രാഘവന്‍പിള്ള, സെക്രട്ടറി ശ്രീകുമാര്‍ വലിയമഠം തുടങ്ങിയവര്‍ പങ്കെടുക്കും. ആറു ദിവസമായി നടന്നുവരുന്ന തകഴി സാഹിത്യോല്‍സവം ഇന്നു സമാപിക്കും. സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്കുശേഷം രാവിലെ 10ന് കുടുംബസംഗമവും കാത്തച്ചേച്ചി അനുസ്മരണവും നടക്കും. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. രവി പാലത്തുങ്കല്‍ അധ്യക്ഷത വഹിക്കും.
Discussion about this post