കൊച്ചി : ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 19480 രൂപയായി കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2435 രൂപയായി. ഒരാഴ്ചക്കിടെ സ്വര്‍ണവിലയില്‍ 2560 രൂപയുടെ കുറവാണുണ്ടായത്. കഴിഞ്ഞ ദിവസം പവന് 1000 രൂപ വരെ കുറഞ്ഞിരുന്നു.
ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണ വിപണിക്ക് തിരിച്ചടിയാവുന്നത്. വിപണിവില ഇനിയും കുറയാന്‍ സാധ്യതയുള്ളതിനാല്‍ മഞ്ഞലോഹത്തില്‍ പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ താല്‍പര്യപ്പെടാത്തതും ആഭ്യന്തര വിപണിയില്‍ തിരിച്ചടിയാവുന്നുണ്ട്. എന്നാല്‍ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്ന അവസരത്തില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങി സ്‌റ്റോക്ക് ചെയ്യാന്‍ വ്യാപാരികള്‍ താല്‍പര്യം കാണിക്കുന്നുണ്ട്.
ഈ മാസം ആരംഭത്തില്‍ 22,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
Discussion about this post