തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ആശ്രമത്തിലെ ജ്യോതിക്ഷേത്രാങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ അഡ്വ.എം.എ വാഹീദ് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് അംഗം അഡ്വ.ജി.മധുസൂദനന്‍ പിള്ള, കെ.പിഎം.എസ് സംഘടനാ സെക്രട്ടറി തുറവൂര്‍ സുരേഷ്, ശ്രീരാമദാസ മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായി സമ്പത്ത്, ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ശ്രീരാമനവമി രഥയാത്രയില്‍ പങ്കെടുത്ത ശ്രീരാമസേവകര്‍ക്കുള്ള ഉപഹാരം സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ സമ്മേളനത്തില്‍ വിതരണം ചെയ്തു. സമ്മേളനത്തിനു ശേഷം സ്വാമിയാര്‍മഠം ശ്രീശങ്കരം ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിച്ചു.
Discussion about this post