Wednesday, October 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഏപ്രില്‍ 25 മുതല്‍ ജില്ലാതല ആരോഗ്യ അദാലത്ത് സംഘടിപ്പിക്കും: മന്ത്രി വി.എസ്. ശിവകുമാര്‍

by Punnyabhumi Desk
Apr 22, 2013, 04:28 pm IST
in കേരളം

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ഏപ്രില്‍ 25 മുതല്‍ ആരോഗ്യ അദാലത്ത് സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍. കേരള അക്രഡിറ്റേഷന്‍ സ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (കെ.എ.എസ്.എച്ച്) പ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും സംസ്ഥാനതല അംഗീകാരപത്ര വിതരണവും തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഓരോ ജില്ലയിലെയും ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും തങ്ങളുടെ പ്രദേശത്തെ ആശുപത്രികളെക്കുറിച്ചുള്ള പ്രശ്നങ്ങളും പരാതികളും അദാലത്തില്‍ നല്‍കാം. ഇതുവഴി അതത് ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരോ ജില്ലയിലെയും മികച്ച ഒരോ ആശുപത്രികള്‍ തെരഞ്ഞെടുത്ത് ദേശീയ അക്രഡിറ്റേഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും കേരള അക്രഡിറ്റേഷന്‍ സ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (കെ.എ.എസ്.എച്ച്) എന്ന പദ്ധതിയില്‍ കൊണ്ടുവരികയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കിവരുന്ന സൌജന്യ മരുന്ന് വിതരണം ജൂണ്‍, ജൂലായ് മാസത്തിനുള്ളില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ കര്‍മ്മപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. മഴക്കാലരോഗങ്ങള്‍ പടരാതിരിക്കാന്‍ ഓരോ പ്രദേശത്തെയും പ്രശ്നം മനസിലാക്കി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ ബോധവത്ക്കരണം നടത്തുന്നതിനും രോഗപ്രതിരോധത്തിനുമായി കര്‍മ്മപരിപാടികള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സി.എച്ച്.സി മണമ്പൂര്‍, സി.എച്ച്.സി വെള്ളറട, പി.എച്ച്.സി ചെമ്മരുതി, പി.എച്ച്.സി മംഗലപുരം, പി.എച്ച്.സി അറക്കുളം, പി.എച്ച്.സി വട്ടിയൂര്‍ക്കാവ്, പി.എച്ച്.സി ചെങ്കല്‍ എന്നീ ആശുപത്രികള്‍ക്കുള്ള കെ.എ.എസ്.എച്ച് സംസ്ഥാനതല അംഗീകാര പത്രവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആരോഗ്യ വകുപ്പിലെ പ്രോഗ്രാം മാനേജര്‍മാര്‍ക്കുള്ള പുരസ്ക്കാരവും ആരോഗ്യ വകുപ്പ് മന്ത്രി വിതരണം ചെയ്തു.

ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. മേയര്‍ അഡ്വ. കെ. ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ & എന്‍.ആര്‍.എച്ച്.എം സ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എന്‍. ശ്രീധര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.വി. സതീഷ്കുമാര്‍, എന്‍.ആര്‍.എച്ച്.എം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ. സന്ദീപ്, സ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. എം. ബീന, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies