തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ സുഖം പ്രാപിച്ചുവരുന്ന നടന്‍ ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ജഗതിയുടെ മകന്‍ രാജ്കുമാറിന്റെ പേയാടുള്ള വസതിയില്‍ രാവിലെ 11 മണിയോടെ എത്തിയ മുഖ്യമന്ത്രി ചികിത്സയുടെ വിവരങ്ങളും സുഖവിവരങ്ങളുമാരാഞ്ഞു.
ഭാര്യ മറിയാമ്മ ഉമ്മന്‍, മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കൊപ്പമെത്തിയ ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ നിറഞ്ഞ പുഞ്ചിരിയായിരുന്നു ജഗതിയുടെ മുഖത്ത്. കുടുംബാംഗങ്ങളോട് ചികിത്സയുടെ വിവരങ്ങള്‍ മുഖ്യമന്ത്രി ആരായുന്നതും ജഗതി ശ്രദ്ധയോടെ കണ്ടിരുന്നു. അരമണിക്കൂറോളം അദ്ദേഹത്തിനൊപ്പം ചെലവഴിച്ച മുഖ്യമന്ത്രി ജഗതിയ്ക്ക് എത്രയും വേഗം പൂര്‍ണ്ണാരോഗ്യത്തിലേക്ക് തിരിച്ചുവരാനാകട്ടെ എന്നാശംസിച്ചാണ് മടങ്ങിയത്. ജഗതിയുടെ ആരോഗ്യാവസ്ഥയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ചികിത്സയ്ക്കായി എന്തു സഹായവും നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post