കോട്ടയം:ഏപ്രില്‍ 30 മുതല്‍ മേയ് ഏഴു വരെ കോല്‍ക്കത്തയില്‍ നടക്കുന്ന മുപ്പതാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള പുരുഷ-വനിതാ ടീമുകളെ ആദിത്യ അമ്പാടിയും ഇന്ത്യ നെല്‍സണും നയിക്കും. ആദിത്യ അമ്പാടി വടുതല ചിന്മയ വിദ്യാല യയിലെ വിദ്യാര്‍ഥിയും ഇന്ത്യ നെല്‍സണ്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ എച്ച്എസിലെ വിദ്യാര്‍ഥിനിയുമാണ്.
ടീം- ആണ്‍കുട്ടികള്‍: ആദിത്യ അമ്പാടി, അലന്‍ എസ്. മറ്റം, ആര്‍. ആനന്ദ്, ലിജിന്‍ പി. മാത്യു, എസ്.വി. സദ്ധാര്‍ഥ്, പ്രേം പ്രകാശ്, അര്‍ജുന്‍ മുരളി, അഖില്‍ ജേക്കബ് തോമസ്, ആന്റണി ജോണ്‍സണ്‍, നിര്‍മല്‍ ജോര്‍ജ്, ഹരികൃഷ്ണന്‍ ഹരിദാസ്, ജെന്‍സണ്‍ മാത്യു. പരിശീലകന്‍: ഡിമല്‍ സി. മാത്യു. മാനേജര്‍: അബ്ദുള്‍ ജാഫര്‍.
പെണ്‍കുട്ടികള്‍: ഇന്ത്യ നെല്‍സണ്‍, അന്ന റോസ് തോമസ്, വിമ്മി വര്‍ക്കി, കെ.ടി. മയൂഖ, ടി.പി. ജാന്‍സി, സി.കെ. അമൃത, ഐ.പി. അനുഷ, എ.എസ്. അമൃത, കവിത ജോസ്, പി.വി. അനീറ്റ, നിമ്മി മാത്യു, ലിയ ജോസഫ്.
പരിശീലകന്‍: ടി.ഡി. ബിജു. മാനേജര്‍: റിന്റു ജോസഫ്.
Discussion about this post