* ആഹാരം കിട്ടതെ ജനം വലഞ്ഞു
ന്യൂഡല്‍ഹി: സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചു രാജ്യമൊട്ടാകെ ഹോട്ടലുകളും റസ്റ്ററന്റുകളും ഇന്ന് സമരത്തില്‍. ഇരുപത്തിനാലുമണിക്കൂര്‍ കടകള്‍ അടച്ചിടാനാണ് ഹോട്ടല്‍ ഉടമകളുടെ തീരുമാനം.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും സേവന നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം പ്രഖ്യാപിച്ചിരുന്നു. എയര്‍കണ്ടീഷന്‍ ചെയ്ത ഓരോ സീറ്റിനും 4.9 ശതമാനം അധിക നികുതി പിരിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ നിയമമായപ്പോള്‍ നികുതി എയര്‍ കണ്ടീഷന്‍ സംവിധാനമുളള ഹോട്ടലുകളിലെ മുഴുവന്‍ സീറ്റുകള്‍ക്കും ബാധകമാക്കി. ഇതോടെ നോണ്‍ എസി വിഭാഗങ്ങളും പുതിയ നികുതിയുടെ പരിധിയില്‍ പെട്ടു. ഈ നടപടിക്കെതിരെയാണ് ഇന്ന് രാജ്യവ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ടത്.
Discussion about this post