വാഷിങ്‌ടണ്‍: അഫ്‌ഗാനിസ്‌ഥാനില്‍ താലിബാനെതിരെ ഒന്‍പതു വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ ഇതാദ്യമായി യുഎസ് സേന ടാങ്കുകള്‍ വിന്യസിക്കുന്നു. ഇതിനു യുഎസ് – നാറ്റോ സേനാ മേധാവി ജനറല്‍ ഡേവിഡ് പെട്രയസ് അനുമതി നല്‍കിയെന്നു വാഷിങ്‌ടണ്‍ പോസ്‌റ്റ് പത്രം വെളിപ്പെടുത്തി. യുദ്ധം ശക്‌തമാകുന്നതിന്റെ സൂചനയാണിത്.താലിബാന്റെ പ്രതിരോധം ഏറ്റവും ശക്‌തമായ ദക്ഷിണ അഫ്‌ഗാനിസ്‌ഥാനിലെ കേന്ദ്രങ്ങളില്‍ ടാങ്കുകളാണു കൂടുതല്‍ ഫലപ്രദമെന്ന വിലയിരുത്തലാണ് അബ്രാംസ് ടാങ്ക് വ്യൂഹത്തെ അഫ്‌ഗാനിസ്‌ഥാനിലെത്തിക്കാനുള്ള തീരുമാനത്തിനു പിന്നില്‍.
താലിബാന്‍ തീവ്രവാദികളുമായി യുഎസ് സേന രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്ന ഹെല്‍മണ്ട് പ്രവിശ്യയിലാണു തുടക്കത്തില്‍ ടാങ്കുകള്‍ ഇറക്കുന്നത്. ആദ്യമായി 16 അബ്രാംസ് ടാങ്കുകളാണ് അവിടേക്ക് അയയ്‌ക്കുന്നത്. യുഎസ് സേനയുടെ ഏറ്റവും മികച്ച ടാങ്കാണിത്. നാറ്റോ സേനയിലെ കനേഡിയന്‍, ഡാനിഷ് സേനാ വിഭാഗങ്ങളുടെ ടാങ്കുകള്‍ ഇപ്പോള്‍ത്തന്നെ അവിടെയുണ്ട്.ഇതേസമയം, അഫ്‌ഗാനില്‍നിന്നു യുഎസ് – നാറ്റോ സേന 2014ല്‍ പിന്‍വാങ്ങുന്നതു സംബന്ധിച്ച സമയക്രമം തീരുമാനിക്കാന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും നാറ്റോ രാഷ്‌ട്ര നേതാക്കളും പോര്‍ചുഗലില്‍ സമ്മേളിക്കുകയാണ്.
എന്നാല്‍ അഫ്‌ഗാന്‍ സൈന്യത്തിനു രാജ്യത്തിന്റെ സുരക്ഷാച്ചുമതല കൈമാറുകയെന്നതാണു ലക്ഷ്യമെങ്കിലും യുഎസ് – നാറ്റോ സൈന്യം മുഴുവന്‍ അതിനകം സ്‌ഥലം വിടുമെന്ന് അര്‍ഥമില്ലെന്നു പെന്റഗണ്‍ വക്‌താവു വിശദീകരിച്ചു. അഫ്‌ഗാന്‍ സൈന്യത്തിനു സുരക്ഷാച്ചുമതല പടിപടിയായി ആകും കൈമാറുക.
Discussion about this post