ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിനു മൂന്നു രൂപാ കുറഞ്ഞതിനു പിന്നാലെ സബ്സിഡി ഇല്ലാത്ത എല്‍പിജി ഗ്യാസ് സിലണ്ടറിനു 54 രൂപ കുറച്ചതായി എണ്ണ കമ്പനികള്‍ അറിയിച്ചു. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. അന്തര്‍ദേശീയ വിലയില്‍ ഉണ്ടായ ഇടിവാണ് പെട്രോള്‍-ഗ്യാസ് വിലകള്‍ കുറയ്ക്കാന്‍ കാരണമായത്. അതേസമയം ഡീസല്‍ വിലകുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയാറായില്ല. കഴിഞ്ഞ ഏപ്രില്‍ ഒന്നിനു എല്‍പിജി ഗ്യാസ് സിലണ്ടറിനു മൂന്നു രൂപ കുറച്ചിരുന്നു. പെട്രോള്‍ വില കുറച്ചതായുള്ള റിപ്പോര്‍ട്ടു പുറത്തു വന്നതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് സബ്സിഡി ഇല്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചതായി എണ്ണ കമ്പനികള്‍ അറിയിച്ചത്.
Discussion about this post