കൊച്ചി: സംസ്ഥാനത്തെ ഐസ് പ്ലാന്റുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തില്‍. ഐസ് പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് സമരം. ഐസില്‍ മാരക രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എറണാകുളത്തെ ഐസ് പ്ലാന്റുകള്‍ പൂട്ടാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിട്ടത്. എന്നാല്‍ പ്ലാന്റുകള്‍ പൂട്ടിച്ചതിന് പിന്നില്‍ ശീതളപാനീയ കമ്പനികളാണെന്നാണ് സമരക്കാരുടെ ആരോപണം.
വൃത്തിഹീനമായ ചുറ്റുപാടില്‍ ജ്യൂസുകളും മറ്റ് ശീതള പാനീയങ്ങളും വില്‍ക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നായിരുന്നു ആരോഗ്യ വകുപ്പ് പരിശോധനകള്‍ നടത്തിയത്. ഇവിടെ നിന്നും കണ്ടെടുത്ത ഐസിനെ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് ഐസ് പ്ലാന്റുകളില്‍ മാരക രാസവസ്തുക്കള്‍ കണ്ടെത്തിയത്.
Discussion about this post