തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ അലൈന്‍മെന്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
അലൈന്‍മെന്റിന്റെ കാര്യത്തില്‍ അന്തിമ രൂപമാകാത്ത മേഖലകളിലെ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരെ പങ്കെടുപ്പിച്ചാണു യോഗം. ഈ മാസം 14 നു നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ.എം. മാണി, ആര്യാടന്‍ മുഹമ്മദ്, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post