മുംബൈ: റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു. ഇതോടെ റിപ്പോ 7.5 ശതമാനമായി. 6.25 ശതമാനമാണ് റിവേഴ്‌സ് റിപ്പോ. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല.
കഴിഞ്ഞ ജനുവരിയ്ക്ക് ശേഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് പലിശ കുറച്ചിരിക്കുന്നത്. 2011 മെയ്ക്ക് ശേഷം ഏറ്റവും കുറഞ്ഞ റിപ്പോ നിരക്കാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.
പണപ്പെരുപ്പ് മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ ഇടിവും പലിശ നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചു.
പലിശ നിരക്ക് കുറച്ചത് രാജ്യത്തെ വ്യാവസായിക വളര്‍ച്ചയെ സഹായിക്കും. ഭവന- വാഹന മേഖലകള്‍ക്കെല്ലാം ഉണര്‍വ് പകരും.
Discussion about this post