തിരുവനന്തപുരം: അന്താരാഷ്ട്ര ജല സഹകരണവര്‍ഷാചരണത്തിന്റെ ഭാഗമായി ജലസുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായി സംസ്ഥാനതല സമിതി രൂപീകരിച്ചു. ജലവിഭവവകുപ്പ്, കൃഷി, റവന്യൂ, പഞ്ചായത്ത് വകുപ്പുമന്ത്രിമാര്‍ ഉപാദ്ധ്യക്ഷന്മാരാണ്. പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കണ്‍വീനര്‍.
ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, കൃഷി, റവന്യൂ വകുപ്പ് സെക്രട്ടറിമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഈ മേഖലയുമായി ബന്ധപ്പെട്ട പ്രഗത്ഭവ്യക്തികള്‍ എന്നിവരുള്‍പ്പെടെ 20 പേരെ അംഗങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post