ന്യൂഡല്‍ഹി: സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളം മാലിന്യ നിര്‍മാര്‍ജനത്തില്‍ ഏറെ പിന്നോക്കമാണെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാത്തതിനു സുപ്രീം കോടതി കേരളത്തെ വിമര്‍ശിക്കുകയും ചെയ്തു. കേരളത്തില്‍ ആവശ്യത്തിന് മാലിന്യ നിര്‍മാജന പ്ളാന്റുകള്‍ ഇല്ലാത്തതു ലജ്ജാകരമാണ്. കേരളത്തില്‍ കക്കൂസ് മാലിന്യം സംസ്കരിക്കാന്‍ കേന്ദ്രീകൃത സംവിധാനമില്ലാത്തത് നാണക്കേടാണെന്നും കോടതി വിമര്‍ശ. ഇതുസംബന്ധിച്ച് വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
Discussion about this post