മുംബൈ: മുംബൈ അമേരിക്കന്‍ കോണ്‍സുലേറ്റിന് ബോംബ് ഭീഷണി. ജൂലായ് 21 ന് സ്‌ഫോടനം നടത്തുമെന്നാണ് അമേരിക്കന്‍ കോണ്‍സുലേറ്റിനും കല്‍ക്കത്തയിലെ അമേരിക്കന്‍ കേന്ദ്രത്തിനും ലഭിച്ച ഊമ കത്തിലുള്ളത്. വെസ്‌റ്റേണ്‍ നേവല്‍ കമ്മാന്‍ഡാണ് ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് മുംബൈ പോലീസിന് കൈമാറിയത്.
ഹൈദരാബാദ് ബംഗളൂരു മുംബൈ റെയില്‍വേസ്റ്റേഷനുകള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളിലും സ്‌ഫോടനം നടത്തുമെന്ന് കത്തില്‍ പറയുന്നുണ്ട്. അമേരിക്കന്‍ കോണ്‍സുലേറ്റില്‍ സ്‌ഫോടനം നടത്തുമെന്നും അവിടുത്തെ ഉദ്യോഗസ്ഥരോട് ഒഴിഞ്ഞുപോകാനും കത്തില്‍ പറയുന്നുണ്ട്. ഊമക്കത്തിനു മുകളില്‍ അല്‍ ജിഹാദ് എന്നെഴുതിയിട്ടുണ്ട്.
Discussion about this post