വാസ്‌കൊ: ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന് ഐലീഗ് ഫുട്‌ബോള്‍ കിരീടം . ലീഗ് മത്സരത്തില്‍ മോഹന്‍ ബഗാനോട് സമനില നേടിയതോടെയാണ് ചര്‍ച്ചില്‍ കിരീടമണിഞ്ഞത്. ഒരു റൗണ്ട് മത്സരം ബാക്കി നില്‍ക്കേ മൂന്ന് പോയിന്റിന്റെ ലീഡോടെയാണ് കിരീടം സ്വന്തമാക്കിയത്.
25 മത്സരങ്ങളില്‍ നിന്ന് 15 വിജയവും ഏഴ് സമനിലയും ചര്‍ച്ചില്‍ നേടിയിട്ടുണ്ട്. 2008-9 സീസണിലെ ആദ്യ ഐ ലീഗ് കിരീടത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ഗോവന്‍ ടീം കിരീടം ചൂടുന്നത്. എയര്‍ ഇന്ത്യയ്‌ക്കെതിരെ മെയ് 12 ന് ഗോവയിലാണ് ചര്‍ച്ചിലിന്റെ അവസാന ലീഗ് മത്സരം. 70 ലക്ഷം രൂപയാണ് ഐ ലീഗ് കിരീട ജേതാക്കള്‍ക്ക് ലഭിക്കുന്നത്.
Discussion about this post