സിംല: ബസ്സ് നദിയിലേക്ക് മറിഞ്ഞ് നാല്‍പ്പതു പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ വിദേശസഞ്ചാര കേന്ദ്രമായ കുളുവിനടുത്താണ് അപകടം നടന്നത്. കുളു- മാണ്ടി ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ്സ് നിയന്ത്രണംവിട്ട് ബിയാസ് നദിയിലേക്ക് മറിയുകയായിരുന്നു. ബസ്സില്‍ അമ്പതിലേറെ യാത്രക്കാരുണ്ടായിരുന്നു. 14 പേരെ രക്ഷപ്പെടുത്തി.
കുളുവില്‍നിന്ന് ആനിയിലേക്ക് പോകുകയായിരുന്നു ബസ്. നദിയില്‍ തലകീഴായി മുങ്ങിയ നിലയിലാണ് ബസ്.
Discussion about this post