തിരുവനന്തപുരം: പോളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും തീരുമാനങ്ങളെ മുന്‍വിധിയോടെ കാണരുതെന്ന് വിഎസ്. ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്ന വിഎസ്. യോഗത്തില്‍ പങ്കെടുത്തതിനു ശേഷമേ തീരുമാനങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം അറിയിച്ചു. വി.എസ്. അച്യുതാനന്ദനെതിരെയുള്ള പ്രമേയം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണോ എന്നു പിബി തീരുമാനിക്കുമെന്നാണ് നേരത്തെ സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചത്. ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ വിഎസ് തയാറായില്ല.
Discussion about this post