ലാഹോര്‍: പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പിനിടെ നടന്ന സ്ഫോടനങ്ങളില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് ഒരുക്കിയിരുന്നതെങ്കിലും വോട്ടെടുപ്പ് ആരംഭിച്ച മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഫോടനം നടക്കുകയായിരുന്നു. മൂന്ന് നഗരങ്ങളിലാണ് സ്ഫോടനമുണ്ടായത്.
ദേശീയ അസംബ്ലിയിലെ 342 സീറ്റുകളില്‍ 272 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ശേഷിക്കുന്ന 70 സീറ്റുകള്‍, മത്സരിച്ച മണ്ഡലങ്ങളിലെ പ്രകടനത്തിനനുസരിച്ച് പാര്‍ട്ടികള്‍ക്ക് വിഭജിച്ചുനല്‍കും. കേവലഭൂരിപക്ഷത്തിന് 172 സീറ്റുകളാണ് വേണ്ടത്. 250ഓളം പാര്‍ട്ടികളുടെ 4600ഓളം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇന്ത്യന്‍ സമയം രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് പൂര്‍ത്തിയായല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഇന്ന് അര്‍ദ്ധരാത്രിയോടെ ആദ്യഫലങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ഥാനാര്‍ത്ഥി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഖുറാം ജില്ലയിലെ നാഷ്ണല്‍ അസംബ്ലി സീററില്‍ വോട്ടെടുപ്പ് മാറ്റിവെച്ചു.
Discussion about this post