കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പതിനാലാം പ്രതി പി. മോഹനനന്റെ ജാമ്യഹര്‍ജി തള്ളി. കോഴിക്കോട് എരഞ്ഞിപ്പാലം പ്രത്യേക കോടതിയാണ് ഹര്‍ജി തള്ളിയത്. ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ വിചാരണക്കോടതിക്ക് ജാമ്യം അനുവദിക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മാറാട് പ്രത്യേക വിചാരണ കോടതി ഹര്‍ജി തള്ളിയത്. സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി. മോഹനന്‍.
അഡ്വ. സി.ശ്രീധരന്‍ നായര്‍ മുഖേന ഏപ്രില്‍ 25-നാണ് പി.മോഹനന്‍ വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. നേരത്തേ മൂന്ന് തവണ ഹൈക്കോടതിയെയും ഒരുതവണ സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.
പ്രതിക്കുവേണ്ടി അഡ്വ.കെ.ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വ. സി.ശ്രീധരന്‍ നായര്‍ എന്നിവരും പ്രോസിക്യൂഷുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.കെ.ശ്രീധരന്‍ എതിര്‍വാദം നടത്തി. 2012 ജൂണ്‍ 29നാണ് മോഹനന്‍ അറസ്റ്റിലായത്.
Discussion about this post