Friday, July 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഗ്യാസ് പൈപ്പ്‌ലൈന്‍ : പദ്ധതിയുമായി മുന്നോട്ട്‌പോകാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

by Punnyabhumi Desk
May 15, 2013, 05:45 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്മുതപുരം:  കൊച്ചി എല്‍.എന്‍.ജി.മുതല്‍ ഏഴ് ജില്ലകളിലൂടെ കാസര്‍കോട് വരെ നീളുന്ന ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിയുമായി മുന്നോട്ട് നീങ്ങാന്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന GAIL-ന്റെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അനുമതി ലഭിച്ച ഭൂമി മുഴുവന്‍ ഉടന്‍ ഏറ്റെടുക്കണം. എറണാകുളം ജില്ലയില്‍ പദ്ധതി പൂര്‍ത്തിയായ സാഹചര്യത്തില്‍ അത് ഉടന്‍ കമ്മീഷന്‍ ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. വിജയകരമായ ഒരു മാതൃക ഇല്ലാത്തതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നം. മാലിന്യസംസ്‌കരണമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ കേരളം നേരിടുന്നതും ഇതേ അവസ്ഥയാണ്. ജനങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ കൃത്യമായ ബോധവത്കരണം നല്‍കാന്‍ സാധിക്കണം. അതുവഴി ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുവാനും പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുവാനുള്ള ശ്രമങ്ങളുമാണ് നടത്തേണ്ടത്. ഗ്യാസ് പൈപ്പ്‌ലൈന്‍ സംബന്ധിച്ച് ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ തടസം ഉന്നയിക്കുന്നത് ഇത്തരത്തിലുള്ള ബോധവത്കരണത്തിന്റെ അഭാവം മൂലമാണ്. ഇത് മറികടക്കാനും ജനങ്ങള്‍ക്ക് പദ്ധതിവഴി പ്രശ്‌നമുണ്ടാകില്ലെന്ന് ഉറപ്പുനല്‍കാനുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം. പരസ്യങ്ങളും ബോധവത്കരണവുമുള്‍പ്പെടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

കൊച്ചിയിലെ എല്‍.എന്‍.ജി. കമ്മീഷനിങ് വഴി ജനങ്ങള്‍ക്ക് മുന്നില്‍ ഇത് സംബന്ധിച്ച് ഒരു മാതൃക നല്‍കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി സ്ഥലം ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാരം 30 ശതമാനത്തില്‍ നിന്നും 50 ശതമാനമായാണ് കേരളം ഉയര്‍ത്തിയിട്ടുള്ളത്. ജനങ്ങളുടെ പൂര്‍ണ സഹകരണം ഇക്കാരണത്താല്‍ ഉണ്ടാകും. തടസങ്ങള്‍ ഉയരുന്ന സ്ഥലങ്ങളില്‍ ബന്ധപ്പെട്ട എം.എല്‍.എമാരെ വിളിച്ചുചേര്‍ത്ത് ചര്‍ച്ചകള്‍ വഴി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും. വേണ്ടിവന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരം, സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍, ഗെയിലുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies