ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അടക്കം മൂന്ന് രാജസ്ഥാന്‍ റോയല്‍സ് കളിക്കാര്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം മുംബൈയില്‍ നിന്നാണ് കളിക്കാരെ അറസ്റ്റ് ചെയ്തത്. അജിത്ത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് കളിക്കാര്‍. ക്രിമിനല്‍ ഗൂഡാലോചനയ്ക്കാണ് കളിക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വാതുവെപ്പില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കളിക്കാരെ ഉടന്‍ ഡല്‍ഹിയിലെത്തിക്കും. അറസ്റ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് വൈകിട്ട് 3.30ന് വാര്‍ത്താ സമ്മേളനം നടത്തും. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ശ്രീശാന്തിനേയും മറ്റ് രണ്ട് താരങ്ങളേയും ബിസിസിഐ സസ്‌പെന്റ് അറസ്റ്റ് ചെയ്തു.
രാജസ്ഥാന്‍ ടീം താമസിക്കുന്ന മുംബൈയിലെ ഹോട്ടലില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ രണ്ടരക്കാണ് ഡല്‍ഹി പൊലീസ് കളിക്കാരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ ശ്രീശാന്ത് മാത്രമാണ് രാജ്യാന്തര ക്രിക്കറ്റ് കളിച്ച ഏക താരം. ഏഴ് വാതുവെപ്പുക്കാരും അറസ്റ്റിലായിട്ടുണ്ട്. വാതുവെപ്പുമായി ബന്ധപ്പെട്ട് മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പോലീസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
രണ്ട് വാതുവെപ്പുകാര്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കളിക്കാരും വാതുവെപ്പുക്കാരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ കഴിഞ്ഞ കുറച്ച് ദിനങ്ങളിലായി പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. ഈ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും വാതുവെപ്പിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഐപിഎല്‍ ആറാം സീസണിലെ 12 മത്സരങ്ങളില്‍ വാതുവെപ്പ് നടന്നതായാണ് സംശയം.
ബുധനാഴ്ച്ച മുംബൈ ഇന്ത്യന്‍സിനെതിരായി നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 14 റണ്‍സിന് പരാജയപ്പെട്ടിരുന്നു. പത്ത് ജയവും അഞ്ച് തോല്‍വിയുമായി ഐപിഎല്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് രാജസ്ഥാന്‍ റോല്‍സ്.
ഇതേസമയം അറസ്റ്റ് അത്ഭുതപ്പെടുത്തിയെന്നും അന്വേഷണവുമായി സഹകരിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പ്രതികരിച്ചു. 2008ല്‍ ആദ്യ ഐപിഎല്‍ മുതല്‍ വാതുവെപ്പ് നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post